തിരുവനന്തപുരം: തിരുവനന്തപുരത്തേക്കുള്ള പ്രവാസികളുടെ ആദ്യ സംഘം ഇന്ന് എത്തും. ദോഹയില്‍ നിന്ന് രാത്രി 10.45-നാണ് 181 പേരടങ്ങുന്ന യാത്രക്കാരുമായി വിമാനമെത്തുക. മുന്നൊരുക്കങ്ങളുടെ ഭാഗമായി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മോക്ഡ്രില്‍ നടന്നു.

 വിമാനത്താവളത്തിൽ എത്തുന്ന യാത്രക്കാരെ സമഗ്ര ആരോഗ്യ പരിശോധനയ്ക്ക് വിധേയമാകും. ഇതിനായി വിമാനത്താവളത്തിൽ തെർമൽ ഫേസ് ഡിറ്റക്ഷൻ കാമറ അടക്കം സജ്ജീകരിച്ചിട്ടുണ്ട്. രോഗ ലക്ഷണങ്ങൾ ഉള്ളവരെ ആശുപത്രിയിലേക്ക് മാറ്റും. മറ്റുള്ളവരെ സർക്കാർ നിശ്ചയിച്ചിരിക്കുന്ന നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് എത്തിക്കും.