ഡല്‍ഹിയില്‍ തീപിടിത്തം, 43 മരണം- രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

ഡല്‍ഹിയില്‍ ഒരു കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ 43 പേര്‍ മരിച്ചു. റാണി ഝാന്‍സി റോഡില്‍ അനാജ് മണ്ഡിയിലെ ആറ് നില കെട്ടിടത്തിലെ ഫാക്ടറിയിലാണ് തീപിടിത്തമുണ്ടായത്. ഉറങ്ങിക്കിടന്ന തൊഴിലാളികളാണ് മരിച്ചത്. ബാഗുകളും പെട്ടികളും നിര്‍മ്മിക്കുന്ന ഫാക്ടറിയാണ് കത്തിയമര്‍ന്നത്. പൊള്ളലേറ്റവരെ ലോക് നായക്, ഹിന്ദു റാവു ആശുപത്രികളിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്. 27 അഗ്‌നിശമന യൂണിറ്റുകളാണ് തീയണക്കാന്‍ പരിശ്രമിക്കുന്നത്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. 50 ലധികം പേരെ രക്ഷപെടുത്തി. പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് സംഭവം.
പുക ശ്വസിച്ചാണ് കൂടുതല്‍ പേരും മരിച്ചത്. ഒമ്പത് മണിയോടെയാണ് തീ പൂര്‍ണമായും അണയ്ക്കാനായത്.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented