മനുഷ്യശരീരത്തിന് സാധ്യമായ പരിക്രമണചലനങ്ങളില്‍ ഏറ്റവും വേഗം വിരല്‍ ഞൊടിക്കലിനാണ്. ബേസ് ബോള്‍ കളിക്കാരന്റെ കൈകളുടെ വേഗത്തെക്കാളും കൂടുതലാണിത്. ജോര്‍ജിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ഗവേഷകരാണ് ഈ പഠനത്തിനുപിന്നില്‍. പഠനം 'റോയല്‍ സൊസൈറ്റി ജേണലി'ല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

വിരല്‍ ഞൊടിക്കലിന്റെ വേഗം പരീക്ഷിക്കുന്നതിനിടെ കൈയുറകള്‍ ധരിച്ചും ധരിക്കാതെയും അതിന്റെ ദൃശ്യങ്ങള്‍ ഗവേഷകര്‍ പഠിച്ചു. വിരല്‍ ഞൊടിക്കുമ്പോള്‍ തള്ളവിരലിനു താഴെയുള്ള മാംസളഭാഗത്തുനിന്നാണ് ശബ്ദം പുറത്തുവരുന്നത്. കൈയുറകള്‍ ധരിച്ചാല്‍ വിരല്‍ഞൊടിക്കാന്‍ പ്രയാസമാണ്. ശബ്ദവും ഉണ്ടാവില്ല!