ഒമാനില്‍നിന്ന് 150 കോടി രൂപയുടെ വായ്പയെടുത്ത് മുങ്ങിയ മലയാളി അബ്ദുള്‍ റസാഖ് കരുവന്റവിടയെ പിടികൂടാന്‍ ഒമാന്‍ പോലീസ് നടപടികള്‍ ഊര്‍ജിതമാക്കി. കണ്ണൂര്‍ സ്വദേശിയായ ഇയാള്‍ വിവിധ ബാങ്കുകളില്‍നിന്ന് വായ്പയെടുത്ത് അനധികൃതമായി നാട്ടിലേക്ക് മടങ്ങുകയായിരുന്നു.

ഒമാനില്‍ സഹ്‌റ ഫോണ്‍സ് എന്ന സ്വന്തം സ്ഥാപനത്തിന്റെ പേരിലും സൗഹൃദം മുതലെടുത്ത് ഒമാന്‍ പൗരന്മാരുടെ പേരിലും ലക്ഷക്കണക്കിന് റിയാല്‍ ലോണെടുത്ത് തട്ടിപ്പ് നടത്തിയ കേസിലാണ് ഒമാന്‍ നടപടിക്കൊരുങ്ങുന്നത്. 2016 ലാണ് പാനൂര്‍ അണിയാരം സ്വദേശി അബ്ദുള്‍ റസാഖ് തട്ടിപ്പ് നടത്തുന്നത്. 2017 ല്‍ ഇയാളെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. പിന്നീട് ജാമ്യത്തിലിറങ്ങിയ റസാഖ് നിയമവിരുദ്ധ രീതിയില്‍ ഒമാനില്‍ നിന്ന് പുറത്ത് കടന്നു.

ദുബായ് മലയാളിയായ നബീല്‍ അബ്ദുള്‍ ഖാദറാണ് റസാഖിന് നാട്ടിലേക്ക് മടങ്ങാന്‍ സഹായം ചെയ്തത്.