ന്യൂഡല്‍ഹി: രണ്ടാം സാമ്പത്തിക പാക്കേജിന്റെ വിശദവിവരങ്ങള്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ഇന്ന് പ്രഖ്യാപിച്ചേക്കും. സാമ്പത്തിക നയ പരിഷ്‌ക്കരണങ്ങള്‍ക്ക് പുറമേ എല്ലാ മേഖലയ്ക്കുമുള്ള ആനുകൂല്യങ്ങള്‍ ധനമന്ത്രി വ്യക്തമാക്കും. ചെറുകിട ഇടത്തര വ്യവസായ മേഖലയ്ക്കും മറ്റുമുള്ള ആശ്വാസ പദ്ധതികള്‍ പാക്കേജിന്റെ ഭാഗമായിരിക്കും.എല്ലാ മേഖലയ്ക്കും ഉള്ള ആനൂകുല്യങ്ങള്‍ ഇന്ന് ധനമന്ത്രി പ്രഖ്യാപിച്ചേക്കും.