കോവിഡ് 19 രണ്ടാം തരംഗത്തില്‍ വിറങ്ങലിച്ച് മൂന്നാര്‍. കോവിഡ് പ്രതിസന്ധിയില്‍ നിശ്ചലമായ ടൂറിസം മേഖല പതിയെ തിരിച്ചുവരവിന് ഒരുങ്ങുന്ന സാഹചര്യത്തിലാണ് രാജ്യത്ത് വീണ്ടും കോവിഡ് വ്യാപിക്കുന്നത്. 

ഇതോടെ മൂന്നാറില്‍ ഇപ്പോള്‍ ഉണ്ടായിരുന്ന സഞ്ചാരികളും ഒഴിഞ്ഞുപോയിരിക്കുകയാണ്. 2018-ലെ പ്രളയവും ഒരു വര്‍ഷത്തിനു ശേഷമുണ്ടായ മഴക്കെടുതിയും ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും.. കാലം തീര്‍ത്ത പ്രതിസന്ധിയില്‍ വഴിമുട്ടി നില്‍ക്കുകയാണ് മൂന്നാറിലെ ടൂറിസം മേഖല.