ന്യൂഡല്‍ഹി: വിദ്വേഷ പ്രചാരണം നടത്തിയ ബിജെപി നേതാക്കള്‍ക്കെതിരെ നടപടിയെടുത്തില്ലെന്ന റിപ്പോര്‍ട്ടുകള്‍ ഫെയ്‌സ്ബുക്ക് തള്ളി. വിദ്വേഷവും അക്രമവും പ്രോത്സാഹിപ്പിക്കുന്ന പോസ്റ്റുകള്‍ ഒഴിവാക്കുക എന്നത് ആഗോള നയമാണെന്നും ഫെയ്‌സ്ബുക്ക് വ്യക്തമാക്കി. സംഭവത്തില്‍ ഫെയ്‌സ്ബുക്കില്‍ നിന്നും വിശദീകരണം തേടുമെന്ന് പാര്‍ലമെന്റിന്റെ ഐ ടി സ്റ്റാന്‍ഡിങ്ങ് കമ്മറ്റി അധ്യക്ഷന്‍ ശശി തരൂര്‍ വ്യക്തമാക്കിയിരുന്നു.

സമൂഹ മാധ്യമങ്ങളിലൂടെ ഭീഷണി ലഭിച്ചതായി ഫെയ്‌സ്ബുക്ക് ഇന്ത്യ പബ്ലിക് പോളിസി ഡയറക്റ്റര്‍ അങ്കി ദാസ് ഡല്‍ഹി പോലീസില്‍ പരാതി നല്‍കി.