ആഴക്കടല്‍ മത്സ്യബന്ധന കരാര്‍ കൊടുംചതിയെന്ന് ലത്തീന്‍ സഭ. മത്സ്യത്തൊഴിലാളികള്‍ക്കെതിരെ കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുകയാണെന്ന് ലത്തീന്‍സഭ മുന്‍വക്താവ് ഫാ. യൂജിന്‍ പെരേര ആരോപിച്ചു.
ആഴക്കടല്‍ മത്സ്യ ബന്ധനകരാറുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ 2018 മുതല്‍ ക്ലിഫ് ഹൗസില്‍ നടന്നതായി കമ്പനിയുടെ സി.ഇ.ഒ. തന്നെയാണ് വെളിപ്പെടുത്തിയതെന്നും ഇതിനെതിരെ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.