കാർഷിക നിയമങ്ങൾക്കെതിരായ സമരം കടുപ്പിക്കാനുറച്ച് കർഷക സംഘടനകൾ. ഫെബ്രുവരി ഒന്നിലെ പാർലമെന്റ് മാർച്ച് അടക്കമുള്ള സമാധാനപരമായ സമരവുമായി മുന്നോട്ട് പോകാനാണ് കർഷക സംഘടനകളുടെ തീരുമാനം. സമരം അക്രമാസക്തമായതിനെക്കുറിച്ച് ഇന്ന് ചേരുന്ന സംയുക്ത കിസാൻ മോർച്ച യോഗം ചർച്ച ചെയ്യും.

അതേസമയം അക്രിമകളെ കണ്ടെത്താൻ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. സമരത്തിൽ പങ്കെടുത്ത ചില സംഘടനകൾക്ക് അനധികൃത ഫണ്ട് ലഭിച്ചതായും  എൻ.ഐ.എ. കണ്ടെത്തി. അതിനാൽ കൂടുതൽ കർഷക നേതാക്കൾക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് അയച്ചേക്കും എന്നാണ് റിപ്പോർട്ട്.