കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഡെല്‍ഹി അതിര്‍ത്തി സ്തംഭിപ്പിച്ചുള്ള കര്‍ഷകരുടെ ഐതിഹാസിക സമരം രണ്ടാം ഘട്ടത്തിലേക്ക് കടക്കുകയാണ്. രണ്ടാം ഘട്ടത്തിന്റെ തുടക്കമായി കര്‍ഷക സംഘടനകള്‍ നാളെ പാര്‍ലമെന്റ് ധര്‍ണ്ണ നടത്താനിരിക്കെ രാജ്യതലസ്ഥാനം ജാഗ്രതയിലാണ്. 

ഓരോ ദിവസവും 200 കര്‍ഷകര്‍ ജന്തര്‍മന്ദറില്‍ പ്രതിഷേധത്തിന്റെ ഭാഗമാകും. അട്ടിമറി തടയാന്‍ കര്‍ഷക സംഘടനകള്‍ ധര്‍ണ്ണയില്‍ പങ്കെടുക്കുന്നവരുടെ പേരും മറ്റ് വിവരങ്ങളും പോലീസിന് മുന്‍കൂട്ടി നല്‍കും. നാളെ മുതല്‍ പാര്‍ലമെന്റ് സമ്മേളനം അവസാനിക്കുംവരെ ധര്‍ണ്ണ നടത്താനാണ് തീരുമാനം.