കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന കർഷകർക്ക് ഡൽഹിയിൽ പ്രവേശിക്കാൻ അനുമതി.
ബുറാഡിയിലെ ഗ്രൗണ്ടിലാണ് ഡൽഹി ചലോ മാർച്ചിന് പോലീസ് അനുമതി നല്‍കിയത്.
ഉച്ചയ്ക്ക് ശേഷം ഡൽഹി-ഹരിയാന അതിർത്തിയിൽ പോലീസ് തീർത്ത ബാരിക്കേഡുകൾ നീക്കിക്കൊണ്ട് കർഷകർ ഡൽഹിയിലേക്ക് പ്രവേശിച്ചിരുന്നു.
സമരം തുടരുമെന്ന് കർഷക നേതാവായ യോഗേന്ദ്ര യാദവ് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.