ഡല്‍ഹിയില്‍ സമരഭൂമി ഒഴിയണമെന്നാവശ്യപ്പെട്ട് ഡല്‍ഹി പോലീസ് സ്ഥാപിച്ച ബോര്‍ഡുകള്‍ക്കെതിരെ തിക്രിയില്‍ കര്‍ഷകരുടെ പ്രതിഷേധം. ഭയപ്പെടുത്താനുള്ള പോലീസ് നീക്കം വിലപ്പോവില്ലെന്ന് കര്‍ഷക സംഘടനകള്‍ പറഞ്ഞു. പഞ്ചാബിലും ഹിന്ദി ഭാഷയിലും സ്ഥാപിച്ചിരിക്കുന്ന ബോര്‍ഡുകളില്‍ അനധികൃതമായി തുടരുന്ന സമരം അവസാനിപ്പിക്കണമെന്നും കര്‍ഷകര്‍ ഒഴിഞ്ഞുപോകണമെന്നുമാണ് പോലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. 

പതിവ് നടപടിക്രമങ്ങളുടെ ഭാഗമായാണ് ബോര്‍ഡ് സ്ഥാപിച്ചത് എന്നാണ് പോലീസിന്റെ വിശദീകരണം. എന്നാല്‍ പോലീസ് നീക്കം ആസൂത്രിതമാണെന്നാണ് കിസാന്‍ സംയുക്തമോര്‍ച്ചയുടെ വിലയിരുത്തല്‍. കര്‍ഷക പ്രക്ഷോഭം ശക്തമാക്കുന്നതിന്റെ ഭാഗമായി രാജസ്ഥാന്‍, യു.പി. എന്നീ സംസ്ഥാനങ്ങളില്‍ കൂടുതല്‍ മഹാപഞ്ചായത്തുകള്‍ സംഘടിപ്പിക്കാനാണ് ഭാരതീയ കിസാന്‍ യൂണിയന്റെ തീരുമാനം.