റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടര്‍ റാലിക്കുള്ള റൂട്ട് മാപ്പ് പോലീസിന് നല്‍കി കര്‍ഷക സംഘടനകള്‍. റാലിക്കുള്ള അനുമതി രേഖാമൂലം വേണമെന്ന് കര്‍ഷക സംഘടനകള്‍ ആവശ്യപ്പെട്ടു. പോലീസുമായി നടത്തിയ ചര്‍ച്ചയില്‍ ഉണ്ടാക്കിയ ധാരണ അനുസരിച്ചാണ് കര്‍ഷകര്‍ റൂട്ട് മാപ്പ് സമര്‍പ്പിച്ചത്. ഇത് കര്‍ശന നിര്‍ദ്ദേശങ്ങളോടെ പോലീസ് അംഗീകരിക്കും എന്നാണ് വിവരം.
റിപ്പബ്ലിക് ദിന പരേഡ് അവസാനിച്ച ശേഷം ഉച്ചയ്ക്ക് 12 മണിക്കാണ് ട്രാക്ടര്‍ റാലി ആരംഭിക്കുക. ദേശീയ പതാകയും കര്‍ഷക സംഘടനയുടെ കൊടികളും ട്രാക്ടറുകളില്‍ നാട്ടാന്‍ അനുമതിയുണ്ട്. അതേസമയം, സമരം ഒത്തുതീര്‍പ്പാക്കാന്‍ കേന്ദ്രം ശ്രമിക്കാത്തതില്‍ പഞ്ചാബ് ബി.ജെ.പി.യില്‍ കലഹം തുടങ്ങി.