സിംഘു അടക്കമുള്ള സമരകേന്ദ്രങ്ങളില്‍ കര്‍ഷകരുടെ പ്രവാഹം തുടരുകയാണ്. വിവാദമായ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചെങ്കിലും മിനിമം താങ്ങുവില നിയമപരമാക്കുക ഉള്‍പ്പെടെ ആറ് ആവശ്യങ്ങളില്‍  കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിന് കാക്കുകയാണ് കര്‍ഷകര്‍. 

നാളെ സിംഘുവില്‍ ചേരുന്ന കിസാന്‍ സംയുക്താ മോര്‍ച്ചാ യോഗം നിര്‍ണ്ണായകമാണ്. സര്‍ക്കാരിനെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കാന്‍ സമരരീതികള്‍ മാറ്റുന്നതില്‍ യോഗം അന്തിമതീരുമാനമെടുക്കും.