15 ലക്ഷം രൂപ വരുമാനമുണ്ടായിരുന്ന തോട്ടം മരുഭൂമിയായി: അതിജീവന വഴി തേടി പോത്തുകല്ലിലെ കര്‍ഷകന്‍

മലപ്പുറം: അതിജീവന വഴി തേടി കൃഷി ഭൂമിതന്നെ ഒലിച്ചുപോയ നിലമ്പൂര്‍ പോത്തുകല്ലിലെ കുടിയേറ്റകര്‍ഷകന്‍ ബിനു ഫിലിപ്പ്. പ്രളയ കഴിഞ്ഞ് മാസങ്ങള്‍ പിന്നിടുമ്പോളും ജീവിതം അനിശ്ചിതത്വത്തിലാണ്. സര്‍ക്കാര്‍ പകരം ഭൂമി നല്‍കുമെന്ന് കൃഷിമന്ത്രി നേരിട്ട് നല്‍കിയ ഉറപ്പിലാണ് ബിനു ഫിലിപ്പിന്റെ പ്രതീക്ഷ. വര്‍ഷം 15 ലക്ഷം രൂപ വരുമാനമുണ്ടായിരുന്ന തോട്ടമാണ് മരുഭൂമിപോലെയായത്. കൃഷിയിടം പത്തടിയോളം താഴ്ന്ന് പുഴയ്ക്ക് സമാനമായി ഒഴുകിപ്പോവുകയായിരുന്നു. ആറുകോടിയോളം രൂപയുടെ നഷ്ടമാണുണ്ടായത്

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented