കോട്ടയം: ഗുരുതരാവസ്ഥയില്‍ കഴിയുന്ന ബിഎസ്എഫ് ജവാന്‍ അരുണ്‍ കുമാറിന്റെ കുടുംബം രാജസ്ഥാനിലേക്ക് പുറപ്പെട്ടു. സന്നദ്ധ സംഘടനാ പ്രവര്‍ത്തകരാണ് യാത്രയ്ക്കുള്ള സൗകര്യം ചെയ്തത്. കളക്ടറുടെ പ്രത്യേക യാത്രാനുമതിയോടെ രാത്രി പത്തുമണിക്കാണ് അരുണ്‍ കുമാറിന്റെ അമ്മയും ഭാര്യയും ഒരു ബന്ധുവും യാത്ര തിരിച്ചത്. യാത്രയിൽ വേണ്ട സൗകര്യം ഒരുക്കുമെന്ന് ബിഎസ്എഫ് അറിയിച്ചു. ജോധ്പുർ എയിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അരുണിന്റെ ആരോഗ്യ നില മെച്ചപ്പെട്ടിട്ടുണ്ട്. മാതൃഭൂമി ന്യൂസ് വാര്‍ത്തയെത്തുടര്‍ന്നാണ് യാത്ര സാദ്ധ്യമായത്.