ആരോഗ്യവകുപ്പ് പ്രതിനിധി എന്ന പേരില്‍ വാട്‌സാപ്പില്‍ വ്യാജസന്ദേശം പ്രചരിക്കുന്നു. കോവിഡുമായി ബന്ധപ്പെട്ട് ഇറങ്ങിയ അനവധി വ്യാജ സന്ദേശങ്ങളില്‍ ഒന്നാണിത്. ആരോഗ്യവകുപ്പ് സ്‌പെഷ്യല്‍ ഡയറക്ടര്‍ ഗംഗാദത്തന്‍ എന്ന പേരിലാണ് വ്യാജസന്ദേശം പ്രചരിക്കുന്നത്. കോവിഡ് വാക്‌സിന്‍ സ്വീകരിക്കാന്‍ പോകുന്നവര്‍ ഒരാഴ്ചത്തേക്ക് ചിക്കന്‍ കഴിക്കരുത്. ഇത്തരത്തില്‍ ചിക്കന്‍ കഴിച്ചവര്‍ വാക്‌സിനെടുത്ത ശേഷം മരണപ്പെട്ടുവെന്നും വ്യാജ സന്ദേശത്തില്‍ പറയുന്നു. 

വാക്‌സിനെടുക്കാന്‍ ബുക്ക് ചെയ്യുമ്പോള്‍ തന്നെ വാക്‌സിന്‍ ഉപേക്ഷിക്കുക. ചിക്കന്‍ കഴിച്ചാല്‍ വാക്‌സിനെടുക്കുന്നത് ഒഴിവാക്കുക. അതേപോലെ വാക്‌സിന്‍ സ്വീകരിച്ചവര്‍ രണ്ടാഴ്ചത്തേക്ക് കാറ്ററിംഗ് ഭക്ഷണം കഴിക്കരുത്. വീട്ടിലെ ഭക്ഷണം രണ്ടാഴ്ച തുടരുകയെന്നും വ്യാജസന്ദേശത്തില്‍ പറയുന്നു. വ്യാജ സന്ദേശത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.

 

Content Highlights: fake whatsapp message about eating chicken before taking vaccine