സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്പിയായി ആള്‍മാറാട്ടം നടത്തി മൂന്നാറിലെത്തിയ ആള്‍ പിടിയില്‍. കൊല്ലം കുലശേഖരപുരം സ്വദേശി പ്രദീപ് കുമാറാണ് അറസ്റ്റിലായത്. പോക്‌സോ കേസിലെ പ്രതിയാണ് അറസ്റ്റിലായ പ്രദീപ് കുമാര്‍. പോക്‌സോ കേസിലെ അന്വേഷണത്തിന് എന്ന വ്യാജേനയാണ് ഇയാള്‍ മൂന്നാറിലെത്തിയത്. മൂന്നാര്‍ കെഎസ്ഇബി ഐബിയില്‍ മുറിയെടുത്ത ഇയാള്‍ മൂന്നാര്‍ ഡിവൈഎസ്പിയെ ഫോണില്‍ ബന്ധപ്പെടുകയും ചെയ്തു. ഇയാളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ പോലീസുകാര്‍ നടത്തിയ ചോദ്യം ചെയ്യലിലാണ് തട്ടിപ്പ് പുറത്തായത്.