ഒരു ഇടവേളയ്ക്ക് ശേഷം മൂന്നാറില്‍ വ്യാജ തേന്‍ വില്‍പന സജീവം. ലോക്ക്ഡൗണിനുശേഷം സഞ്ചാരികള്‍ മൂന്നാറില്‍ എത്തിത്തുടങ്ങിയതോടെ തമിഴ്‌നാട്ടില്‍ നിന്നുള്ള സംഘമാണ് വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി വ്യാജ തേന്‍ വില്‍പ്പന നടത്തിവരുന്നത്. ചിന്നാറിലെ വനമേഖലയില്‍ നിന്നും കൊണ്ടുവരുന്നതാണ് തേനെന്നാണ് വില്‍പ്പനക്കാരുടെ അവകാശവാദം