ബലിപെരുന്നാള്‍ ആഘോഷിച്ച് വിശ്വാസികള്‍

തിരുവനന്തപുരം:പ്രിയപ്പെട്ടതൊക്കെയും ദൈവത്തിനുസമര്‍പ്പിച്ച ഇബ്രാഹിമിന്റെ ത്യാഗസ്മരണപുതുക്കി നാടെങ്ങും വലിയപെരുന്നാള്‍ ആഘോഷം നടക്കുന്നു. ജീവിതം ലോകത്തിനായി സമര്‍പ്പിക്കാനാഹ്വാനം ചെയ്യുന്ന പ്രവാചക പരമ്പരയുടെ ഉദ്ഘോഷണങ്ങള്‍ കേള്‍ക്കാനും പെരുനാള്‍ നമസ്‌കാരത്തിനിനുമായി വിശ്വാസികള്‍ പള്ളികളില്‍ ഒത്തുചേര്‍ന്നു. രാവിലെ തന്നെ കേരളത്തിലെ വിവിധ പള്ളികളില്‍ വന്‍തിരക്കാണ് അനുഭവപ്പെട്ടത്. നിരവധി സ്ഥലങ്ങളില്‍ ഈദ്ഗാഹുകള്‍ സംഘടിപ്പിച്ചു. അതേസമയം മലബാറിലെയും മധ്യകേരളത്തിലെയും പ്രധാന കേന്ദ്രങ്ങളില്‍ കാലാവസ്ഥ എതിരാകുമെന്ന ആശങ്കകളെ തുടര്‍ന്ന് സംയുക്ത ഈദ് ഗാഹുകള്‍ ഒഴിവാക്കിയിട്ടുണ്ട്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented