വയനാട്: ഫൈഖാ ജാഫര്‍ എഴുതിയ ഈ വരികളാണ് ബജറ്റ് പ്രസംഗത്തില്‍ പൊതു വിദ്യാലയങ്ങളിലെ കുട്ടികളുടെ സര്‍ഗശേഷിയെ കുറിച്ചു പറയുമ്പോള്‍ ഡോ.തോമസ് ഐസക്ക് ഉദ്ധരിച്ചത്. ഫൈഖ പ്ലസ്ടു പഠനം നടത്തിയ മീനങ്ങാടി ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ മലയാളം അധ്യാപകനും എഴുത്തുകാരനുമായ ബാവ.കെ.പാലുകുന്നാണ് 2011-ല്‍ സ്‌കൂള്‍ വിക്കി പേജില്‍ ഈ കവിത അപ് ലോഡ് ചെയ്തത്.