സിനിമാ ചിത്രീകരണത്തിനിടെ സംഭവിച്ച അപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട അനുഭവം പങ്കുവെച്ച് നടന്‍ ഫഹദ് ഫാസില്‍. 'മലയന്‍കുഞ്ഞ്' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തെക്കുറിച്ചാണ് ഫഹദ് ഫേസ്ബുക്കില്‍ പങ്കുവെച്ചത്.

വീഴ്ചയില്‍ കൈകള്‍ നിലത്ത് കുത്തിയത് കൊണ്ടുമാത്രമാണ് താന്‍ രക്ഷപ്പെട്ടതെന്നും നിരവധി തവണ ഉണ്ടായതു പോലെ വീണ്ടുമൊരിക്കല്‍ കൂടി ജീവിതത്തില്‍ ഭാഗ്യം തുണച്ചു എന്നും ഫഹദ് പറയുന്നു.