തിരുവനന്തപുരം മൃഗശാലയില്‍ രാജവെമ്പാലയുടെ കടിയേറ്റ് ജീവനക്കാരന്‍ മരിച്ച സംഭവം അശ്രദ്ധയോ അതോ അധികൃതരുടെ വീഴ്ചയോ എന്ന തരത്തിലുള്ള ചർച്ചകൾ സജീവമായി ഉയരുകയാണ്. ഈ സാഹചര്യത്തിൽ രാജവെമ്പാല പൊതുവേ ശാന്തസ്വഭാവക്കാരാണെന്ന് പറയുന്നു വൈൽഡ് ലൈഫ് ട്രസ്റ്റിൽ നിന്നുള്ള ജോസ് ലൂയി. പെൺപാമ്പ് കൂടുകൂട്ടി മുട്ടയിടുന്ന സമയത്ത് മാത്രമാണ് അവ അക്രമസ്വഭാവം കാണിക്കുന്നത്. അത് മുട്ടകൾ സുരക്ഷിതമാക്കാൻ മാത്രമാണ്. മനുഷ്യസാന്നിധ്യമുള്ളിടത്തു നിന്ന് മാറിപ്പോകുന്നവയാണ് രാജവെമ്പാലകൾ. എന്നാൽ അശ്രദ്ധമായി കൈകാര്യം ചെയ്യുന്നത് അപകടാവസ്ഥ ഉണ്ടാക്കിയേക്കാം എന്നും അദ്ദേഹം പറയുന്നു.

രാജവെമ്പാലയുടെ വിഷം നാഡീവ്യവസ്ഥയെ ബാധിക്കുന്നതാണെന്നും ഒറ്റകടിയിൽ തന്നെ കയറുന്ന വിഷത്തിന്റെ അളവ് കൂടുതലാണെന്നും ഡോ.ജോബി പോൾ പറയുന്നു. ആറുമുതൽ പതിനഞ്ചു മിനിറ്റിനുള്ളിൽ മരണം സംഭവിക്കാമെന്നും അദ്ദേഹം പറയുന്നു.