'മോദി രാജിവെക്കൂ' എ്ന്ന ഹാഷ്ടാഗ് ഒഴിവാക്കിയത് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശമനുസരിച്ചല്ലെന്ന് ഫെയ്‌സ്ബുക്ക്. സാങ്കേതിക പ്രശ്‌നംമൂലമാണ് ഇതുണ്ടായതെന്നും ഹാഷ്ടാഗ് പുനഃസ്ഥാപിച്ചതായും ഫെയ്‌സ്ബുക്ക് അറിയിച്ചു.

മോദി രാജിവെക്കണം അഥവാ #ResignModi എന്ന്‌ ടാഗ് ചെയ്ത് കൊണ്ടുള്ള പോസ്റ്റുകള്‍ ഫെയ്‌സ്ബുക്ക് ബ്ലോക്ക് ചെയ്ത സംഭവം അറിയാതെ പറ്റിപ്പോയതാണെന്ന വിശദീകരണമാണ് ഫെയ്‌സ്ബുക്ക് നൽകിയത്. കോവിഡ് പ്രതിസന്ധിക്കിടെ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കുന്ന പോസ്റ്റുകള്‍ ഫെയ്‌സ്ബുക്ക് വിലക്കുന്നു എന്ന ആരോപണം നിലനില്‍ക്കെയാണ് ഫെയ്സ്ബുക്കിന്റെ വിശദീകരണം. ദേശീയ  മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.