സംസ്ഥാന ബജറ്റ് അവതരിപ്പിക്കാനിരിക്കെ സംസ്ഥാനത്തെ ടെക്കികൾക്കും പ്രതീക്ഷകൾ ഏറെയാണ്.
ലോക്ഡൗണ്‍ കാലത്തുപോലും തൊഴിലാവസരങ്ങൾ ഉണ്ടാക്കിയ സാങ്കേതിക മേഖലക്ക് പുത്തൻ ഉണർവ് നൽകുന്നതാകും ബജറ്റ് എന്നാണ് കൊച്ചി സ്റ്റാർട്ട് അപ്പ് മിഷനിൽ നിന്നുള്ളവർ കണക്കുകൂട്ടുന്നത്.
പ്രതിസന്ധിയുടെ ഘട്ടത്തിൽ സർക്കാരിന്റെ ഒരു കൈത്താങ്ങ് ഉണ്ടെങ്കിൽ മാത്രമേ മുന്നോട്ട് പോകാൻ കഴിയുള്ളു എന്നും ഇവർ പറയുന്നു.