സ്വര്‍ണ്ണക്കടത്ത് സംഘം തട്ടിക്കൊണ്ടു പോയ പ്രവാസി തിരിച്ചെത്തിയതായി ബന്ധുക്കള്‍. കൊയിലാണ്ടി സ്വദേശിയായ ഹനീഫയെ ഇന്നലെ രാത്രിയാണ് സ്വര്‍ണ്ണക്കടത്ത് സംഘം തട്ടിക്കൊണ്ട് പോയത്. ഇയാള്‍ക്ക് മര്‍ദ്ദനം ഏറ്റിട്ടുള്ളതായി ബന്ധുക്കള്‍ പറയുന്നു. സംഭവത്തെപ്പറ്റി പോലീസ് അന്വേഷിച്ച് വരികയാണ്. 

സ്വര്‍ണ്ണക്കടത്ത് സംഘങ്ങളും അവയുടെ ഭാഗമായവരും തമ്മിലുള്ള ഇടപാടുകളും തട്ടിക്കൊണ്ടുപോകലുകളും നിത്യസംഭവമായി മാറിയിരിക്കുകയാണ് കോഴിക്കോട്. കഴിഞ്ഞ മാസവും സമാനമായി പ്രവാസിയെ തട്ടിക്കൊണ്ടുപോകുകയും പിന്നീട് തിരിച്ച് എത്തിക്കുകയും ചെയ്തിരുന്നു.