നിര്‍ഭയ കേസിലെ നാലുപ്രതികളെയും തിഹാര്‍ജയിലില്‍ പുലര്‍ച്ചെ അഞ്ചരയ്ക്ക് തൂക്കിലേറ്റി.ഒരേ സമയത്താണ് നാല് പേരുടേയും ശിക്ഷ നടപ്പാക്കിയത്.ദീന്‍ ദയാല്‍ ഉപാധ്യായ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തുകയാണ്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. നിര്‍ഭയയുടെ മരണശേഷം 7 വര്‍ഷവും മൂന്ന് മാസവും കഴിഞ്ഞാണ് പ്രതികളുടെ ശിക്ഷ നടപ്പാക്കിയത്. ശിക്ഷനടപ്പിലാക്കുന്നത് തടയാനും നീട്ടിവെക്കാനും പ്രതികള്‍ പുലര്‍ച്ചെ വരെ നിയമപോരാട്ടം നടത്തിയെങ്കിലും വധശിക്ഷയില്‍ നിന്ന് രക്ഷപ്പെടാന്‍ ആയില്ല.