എക്സൈസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ അഴിമതിക്കാരുണ്ടെന്ന് മന്ത്രി എം.വി ഗോവിന്ദന്‍. ഷാപ്പുകളില്‍ നിന്ന് പലരും മാസപ്പടി വാങ്ങുന്നുണ്ട്. എക്‌സൈസ് ഡിപ്പാര്‍ട്ട്‌മെന്‍ിനെ നാണം കെടുത്തുന്ന രീതിയില്‍ ചില ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. തിരുത്താത്തവര്‍ ഇന്നല്ലെങ്കില്‍ നാളെ കുടുങ്ങുമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി.