കോണ്‍ഗ്രസില്‍ നിന്ന് കൂടുതല്‍ നേതാക്കള്‍ വരും ദിവസങ്ങളില്‍ പാര്‍ട്ടിവിടുമെന്ന് മുന്‍ കോണ്‍ഗ്രസ് നേതാവ് പി.സി ചാക്കോ. ഉമ്മന്‍ ചാണ്ടിയെ നായകസ്ഥാനം ഏല്‍പ്പിക്കുന്ന ഹൈക്കമാന്റിനെ അഭിവാദ്യം ചെയ്യണമെന്ന് പി സി ചാക്കോ പരിഹസിച്ചു. കെ.സുധാകരന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞ കാര്യങ്ങളാണ് താന്‍ ചൂണ്ടിക്കാട്ടിയതെന്നും സുധാകരനുമായി നേരിട്ട് സംസാരിച്ചിട്ടില്ലന്നും ചാക്കോ വിശദീകരിച്ചു.