ഈ മാസം 31നകം അഫ്ഗാനിസ്ഥാനിൽ നിന്നുള്ള ഒഴിപ്പിക്കൽ പൂർത്തിയാക്കണമെന്ന് മറ്റ് രാജ്യങ്ങൾക്ക് താലിബാന്റെ മുന്നറിയിപ്പ്. രക്ഷാ ദൗത്യത്തിന്റെ പേരിൽ വിദേശ സൈന്യങ്ങൾ അഫ്ഗാനിൽ തുടരുന്നത് അനുവദിക്കാനാകില്ലെന്ന് താലിബാൻ വ്യക്തമാക്കി. സൈനിക പിന്മാറ്റം വൈകുമെന്ന അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് താലിബാന്റെ അന്ത്യശാസനം.

ഇന്ത്യയടക്കമുള്ള രാജ്യങ്ങളുടെ രക്ഷാദൗത്യം തുടരുന്നതിനിടെയാണ് താലിബാൻ നിലപാട് കടുപ്പിക്കുന്നത്. 31-ന് ശേഷം രാജ്യത്തിന്റെ പൂർണനിയന്ത്രണം ഏറ്റെടുക്കുമെന്നാണ് താലിബാൻ വ്യക്തമാക്കിയിരിക്കുന്നത്. നിലവിൽ രക്ഷാദൗത്യത്തിന്റെ കേന്ദ്രമായ കാബൂൾ വിമാനത്താവളം അമേരിക്കൻ നാറ്റോ സേനയ്ക്കാണ്.