സി.എ.ജി റിപ്പോര്‍ട്ട് പുറത്തുവിട്ടതുമായി ബന്ധപ്പെട്ട്് ധനമന്ത്രി തോമസ് ഐസകിനെതിരെ ഉയര്‍ന്ന ആരോപണത്തില്‍ ധനമന്ത്രിയുടെയും പരാതി നല്‍കിയ വിഡി സതീശന്റേയും ഭാഗം കേട്ട് നിഷ്പക്ഷമായി തീരുമാനമെടുക്കുമെന്ന് നിയമസഭാ എത്തിക്‌സ് കമ്മിറ്റി അധ്യക്ഷന്‍ എ.പ്രദീപ്കുമാര്‍ എം.എല്‍.എ. 

ആരോപണത്തില്‍ ഐസക് നല്‍കിയ വിശദീകരണം പരിശോധിച്ച് നടപടിയെടുക്കാന്‍ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ എത്തിക്‌സ് കമ്മറ്റിയെ ചുമതലപ്പെടുത്തിയിരുന്നു. ആദ്യമായാണ് നിയമസഭാ എത്തിക്‌സ് കമ്മിറ്റിക്ക് മുമ്പാകെ ഒരു മന്ത്രിക്കെതിരെയുള്ള പരാതി എത്തുന്നത്.  സി.എ.ജി റിപ്പോര്‍ട്ട് പുറത്ത് വിട്ടതിനെതിരെ വി.ഡി.സതീശനാണ് അവകാശലംഘനത്തിന് സ്പീക്കര്‍ക്ക് പരാതി നല്‍കിയത്.