യോഗ സെന്ററില്‍ കൊടിയ പീഡനമെന്ന് മുന്‍ അധ്യാപകന്റെ പരാതി

കൊച്ചി: ശിവശക്തി യോഗ സെന്ററില്‍ കൊടിയ പീഡനമെന്ന് പരാതി. ഇതര മതസ്ഥരുമായി പ്രണയത്തിലാവുകയോ അവരെ വിവാഹം കഴിക്കുകയോ ചെയ്ത ഹൈന്ദവ പെണ്‍കുട്ടികളെ തിരികെ കൊണ്ടുവരുന്ന കേന്ദ്രമെന്ന് അറിയപ്പെടുന്ന തൃപ്പൂണിത്തുറയിലെ ശിവശക്തി യോഗ സെന്ററില്‍ കൊടിയ പീഡനമാണെന്നാണ് പരാതി.

നേരത്തെ ഇവിടെ പാര്‍പ്പിച്ചിരുന്ന യുവതികള്‍ നല്‍കിയ പരാതി ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഈ കേസില്‍ കക്ഷി ചേരാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് മുന്‍ ജീവനക്കാരനായ കൃഷ്ണ കുമാര്‍ ഹൈക്കോടതിയെ സമീപിച്ചത്.

യോഗാ കേന്ദ്രം ജയിലിന് സമാനമാണെന്ന് ഹര്‍ജിയില്‍ പറയുന്നു. യുവതികളെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നു. തടവിലാക്കിയവരെ മയക്കുമരുന്നു ലഹരിയും കുത്തിവച്ച് വരുതിയിലാക്കാന്‍ ശ്രമിക്കുന്നു. പിന്നീട് ഭീഷണിപ്പെടുത്താന്‍ യോഗാ കേന്ദ്രത്തില്‍ പെണ്‍കുട്ടികളുടെ നഗ്‌ന ചിത്രങ്ങളെടുത്ത് സൂക്ഷിക്കുന്നു എന്നും പരാതിയില്‍ പറയുന്നു.

 

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.