കോവിഡ് വ്യാപനമേറുന്ന സാഹചര്യത്തിൽ എറണാകുളം റൂറലിൽ പരിശോധന ശക്തമാക്കി പോലീസ്. കണ്ടെയ്മെന്റ് സോണുകൾ എസ്പി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ചു. പൊതുജനങ്ങൾക്കും സ്ഥാപനങ്ങൾക്കും നിർദേശങ്ങൾ നൽകി. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും നിയന്ത്രണം ലംഘിക്കുന്നവർക്കെതിരേ കർശന നടപടി എടുക്കുമെന്നും പോലീസ് അറിയിച്ചു.