എറണാകുളം ജില്ല വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോവുന്നത്. 6558 പേരാണ് കഴിഞ്ഞദിവസം കോവിഡ് ബാധിതരായത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 6000 ന് മുകളിലാണ് രോഗികളുടെ നിരക്ക്. പത്ത് ദിവസത്തിനുള്ളില്‍ ചികിത്സയിലായിരിക്കുന്നത് 45500 ഓളം പേരാണ്. നഗരത്തിലെ ആശുപത്രികളില്‍ പകുതിയോളം ഐസിയു ബെഡുകള്‍ ഒഴിച്ചിടാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഓക്‌സിജന്‍ ലഭ്യതക്കുറവ് ഉണ്ടാവാതിരിക്കാനുള്ള മുന്‍കരുതലുകളും സ്വീകരിക്കുന്നുണ്ട്.