കൊച്ചി: സര്‍ക്കാര്‍ അനുമതിയായെങ്കിലും ഈ മാസം പളളികള്‍ തുറക്കുന്നില്ലെന്ന് സിറോ മലബാര്‍ സഭയുടെ എറണാകുളം അങ്കമാലി അതിരൂപത. പളളികള്‍ തുറക്കുന്ന കാര്യം അതത് ദേവാലയങ്ങള്‍ക്ക് തീരുമാനിക്കാമെന്ന് വരാപ്പുഴ ലത്തീന്‍ അതിരൂപത അറിയിച്ചു.

സര്‍ക്കാര്‍ നിര്‍ദേശം കര്‍ശനമായി പാലിച്ച് പളളികള്‍ തുറക്കാമെന്നാണ് യാക്കോബായ സഭാ നിലപാട്. ഓര്‍ത്തഡോക്‌സ് സഭ രണ്ടുദിവസത്തിനകം തീരുമാനമെടുക്കും.