പാലാരിവട്ടം പാലം അഴിമതിയില്‍ മുന്‍ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെതിരെ ഗുരുതര കണ്ടെത്തലുകള്‍. പാലത്തിന്റെ ടെണ്ടര്‍ തന്നെ ചട്ടവിരുദ്ധമാണെന്നാണ് വിജിലന്‍സ് കണ്ടെത്തിയിരിക്കുന്നത്. നിർമാണ കരാറിലടക്കം അന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്ന വി.കെ ഇബ്രാഹിം കുഞ്ഞ് ഗൂഢാലോചന നടത്തി.
മൊബിലൈസേഷൻ അഡ്വാൻസായി കരാർ കമ്പനിക്ക് എട്ടരക്കോടി രൂപ ഏഴു ശതമാനം പലിശനിരക്കിൽ നൽകി. പൊതുമേഖലാസ്ഥാപനങ്ങൾക്ക് പതിമൂന്നര ശതമാനം സർക്കാർ ലോൺ നൽകിവരുന്ന കാലയളവിലാണ് തുച്ഛമായ പലിശയ്ക്ക് ആർ.ഡി.എസ് കമ്പനിക്ക് എട്ടരക്കോടി രൂപ മുൻകൂർ നൽകിയത്. ഇതുവഴി സർക്കാരിനുണ്ടായത് 85 ലക്ഷം രൂപയുടെ നഷ്ടമാണെന്നും വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്.
അതേസമയം ഇബ്രാഹിംകുഞ്ഞിന്റെ കസ്റ്റഡി അപേക്ഷയും ജാമ്യഹര്‍ജിയും കോടതി ഇന്ന് പരിഗണിക്കും.