തുടർച്ചയായി രണ്ട് തവണ മത്സരിച്ചതിന്റെ പേരിൽ തിരഞ്ഞെടുപ്പിൽ നിന്ന് മാറി നിൽക്കുകയാണ് വ്യവസായ മന്ത്രി ഇ.പി ജയരാജൻ. പാർലമെന്ററി രംഗത്ത് നിന്നും പാർട്ടി സംഘടനാ രംഗത്തേക്കുള്ള മാറ്റത്തിലേക്കുള്ള സൂചന കൂടി ആണിത്.

മാറിനിൽക്കുന്ന ഇ.പി ജയരാജൻ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ മുഖ്യസംഘാടകനായി നിലകൊള്ളുമെന്നുറപ്പാണ്. മത്സരിക്കണമെങ്കിൽ അത് മട്ടന്നൂരിൽ നിന്നായിരിക്കണമെന്ന നിബന്ധനയാണ് ഇ.പിക്കുണ്ടായിരുന്നത്. എന്നാൽ ഇവിടെ ഇത്തവണ കെ.കെ ഷൈലജ ടീച്ചർ മത്സരിക്കട്ടെ എന്നായിരുന്നു പാർട്ടി തീരുമാനം. അതോടെയാണ് പിന്മാറാൻ ഇ.പി ജയരാജൻ സന്നദ്ധത അറിയിച്ചത്.

മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞാൽ പാർട്ടിയിലേയും ഭരണത്തിലേയും അതിശക്തനായ നേതാവാണ് ഇ.പി ജയരാജൻ