കുട്ടനാടിനെ രക്ഷിക്കാനെന്ന പേരിൽ നടപ്പാക്കുന്ന എ.സി റോഡ് എലിവേറ്റഡ് പദ്ധതി നടപ്പാക്കുന്നതിന് മുൻപ് സമ്പൂർണ പാരിസ്ഥിതിക പഠനം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ജനങ്ങൾ ദുരിതം അനുഭവിക്കുമ്പോൾ പാത നവീകരണത്തിനാണോ മുൻഗണന നല്‌‍കേണ്ടതെന്ന് സർക്കാർ തന്നെ നിശ്ചയിക്കെട്ടെയെന്നും അദ്ദേഹം പറഞ്ഞു.