കത്വാ ഫണ്ട് പരാതിയില്‍ ആരോപണ വിധേയനായ യൂത്ത് ലീഗ് മുന്‍ ദേശീയ ജനറല്‍ സെക്രട്ടറി സി.കെ. സുബൈറിനെ ഇ.ഡി. ചോദ്യം ചെയ്തു. ആസ്തിയും വരുമാന മാര്‍ഗ്ഗവും മറ്റ് സാമ്പത്തിക വിവരങ്ങളുമാണ് ചോദിച്ചറിഞ്ഞത്. അതേസമയം, ആരോപണത്തില്‍ കഴമ്പില്ലെന്ന് സുബൈര്‍ മാധ്യമങ്ങളോട് പറഞ്ഞു. 

കത്വാ, ഉന്നാവ് സംഭവങ്ങളിലെ ഇരകളുടെ കുടുംബങ്ങളെ സഹായിക്കാനും നിയമപോരാട്ടം നടത്തുന്നതിനും വേണ്ടി യൂത്ത് ലീഗ് സമാഹരിച്ച പണം സംബന്ധിച്ചാണ് ആരോപണം ഉയര്‍ന്നിട്ടുള്ളത്. യൂത്ത് ലീഗില്‍ നിന്നും പുറത്തുപോയ യൂസഫ് പടനിലമാണ് ആരോപണം ഉന്നയിച്ചത്.