കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കേസില്‍ ഇ.ഡി.യുടെ വാദം കേള്‍ക്കല്‍ കോടതി ഈ മാസം 26-ലേക്ക് മാറ്റി. എതിര്‍വാദത്തിനായി ഇ.ഡി. കൂടുതല്‍ സമയം ചോദിച്ചതോടെയാണ് കേസ് മാറ്റിവെച്ചത്.