മുഖ്യമന്ത്രിയുടെ പേരുപറയാന്‍ നിര്‍ബന്ധിച്ചു എന്ന മൊഴിയില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ റദ്ദ് ചെയ്യണം എന്നാവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയില്‍. അതേസമയം ഇ.ഡി.ക്കെതിരെ തുടര്‍നടപടികളിലേക്ക് പോകുകയാണ് ക്രൈംബ്രാഞ്ച്. 

സംഭവത്തില്‍ ഗൂഢാലോചന ഉണ്ടെന്നും എഫ്‌ഐആര്‍ റദ്ദാക്കുന്നില്ലെങ്കില്‍ കേസ് സിബിഐക്ക് വിടണമെന്നും ഇ.ഡി. അഡീഷണല്‍ ഡയറക്ടര്‍ പി. രാധാകൃഷ്ണന് നല്‍കിയ ഹര്‍ജിയില്‍ പറയുന്നു. സ്വര്‍ണക്കടത്ത് കേസ് അട്ടിമറിക്കാന്‍ നീക്കമുണ്ടെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.