മസ്തിഷ്‌കജ്വര മരണങ്ങളുടെ പശ്ചാത്തലത്തില്‍ ബീഹാറിന് പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് I.M.A

മസ്തിഷ്‌കജ്വര മരണങ്ങളുടെ പശ്ചാത്തലത്തില്‍ ബീഹാറിന് പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് IMA പഠനസംഘം ശുപാര്‍ശ ചെയ്യും. രോഗാണുവിനേക്കാള്‍ ദാരിദ്ര്യവും കാലാവസ്ഥ വ്യതിയാനവുമാണ് കുട്ടികളുടെ മരണനിരക്ക് കൂട്ടിയതെന്ന് IMA വിലയിരുത്തുന്നു. എല്ലാ വിഭാഗങ്ങളും ചേര്‍ന്ന സമഗ്രഗവേഷണം വേണമെന്ന് സംഘത്തെ നയിച്ച ഡോ. വി.ജി. പ്രദീപ് കുമാര്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. നാല്പത്തിയെട്ട് ഡിഗ്രി സെല്‍ഷ്യസ് ചൂടും തീവ്രമായ അന്തരീക്ഷതാപവും നിലനിന്ന സ്ഥലത്താണ് കുട്ടികളുടെ മരണനിരക്ക് കൂടിയത്. പ്രദേശത്ത് പഠനം നടത്തിയപ്പോള്‍  IMA സംഘത്തിന് വ്യക്തമായത് നിര്‍ജ്ജലീകരണവും ഗ്ലൂക്കോസിന്റെ അളവ് ഗണ്യമായി കുറഞ്ഞതും മരണത്തിന് കാരണമായി എന്നാണ്. ദാരിദ്ര്യവും കാലാവസ്ഥാ വ്യതിയാനവും സര്‍ക്കാര്‍ സംവിധാനങ്ങളുടെ വീഴ്ചയുമാണ് ദുരന്തത്തിന്റെ ആക്കം കൂട്ടിയതെന്നും അദ്ദേഹം പറഞ്ഞു.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented