കരിപ്പൂർ വിമാനത്താവളത്തിൽ എയർ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി. കുവൈറ്റിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് തിരിച്ചിറക്കിയത്. വിമാനത്തിലെ യാത്രക്കാർ എല്ലാവരും സുരക്ഷിതരാണ്. കാർഗോ ബാഗേജ് കംപാർട്ട്മെൻറിൽ ഫയർ അലാറം മുഴങ്ങിയതിനെ തുടർന്നാണ് വിമാനം തിരിച്ചിറക്കിയത്.