കോഴിക്കോട് ആനക്കാംപൊയിലില്‍ മൂന്നുദിവസം മുന്‍പ് കിണറ്റില്‍ വീണ കാട്ടാനയെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നു. മൂന്ന് കിലോമീറ്റര്‍ വനത്തിനുള്ളില്‍ നടന്നെത്തേണ്ട സ്ഥലത്താണ് കാട്ടാന വീണത്.

കിണര്‍ ഇടിച്ച് ആനയെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്. കിണറിലേക്കിറങ്ങാന്‍ ജെ.സി.ബി. ഉപയോഗിച്ച് സമാന്തരമായി മറ്റൊരു വഴി നിര്‍മ്മിക്കാനുള്ള ശ്രമത്തിലാണ് വനം വകുപ്പ്.

ആന ക്ഷീണിതനായി തുടങ്ങിയതിനാല്‍ ചെറിയ പൈപ്പ് ഉപയോഗിച്ച് ആനയ്ക്ക് വെള്ളമെത്തിക്കുന്നുണ്ട്. ഡി.എഫ്.ഒ. അടക്കമുള്ള ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലത്ത് തന്നെ തുടരുകയാണ്.