അടിമാലി മച്ചിപ്ലാവ് കുടിക്ക് സമീപം വനത്തിനുള്ളിൽ കുട്ടിക്കൊമ്പനെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. 9 വയസ് പ്രായമുള്ള കുട്ടിയാന ആണ് ചരിഞ്ഞത്. രണ്ടാഴ്ച പഴക്കമുള്ള കുട്ടിക്കൊമ്പന്റെ മൃതദേഹമാണ് കണ്ടെത്തിയത്.

കൊമ്പന് ഒമ്പത് വയസ് പ്രായമുണ്ടെന്നാണ് പ്രാഥമിക പരിശോധനയിൽ വ്യക്തമായിരിക്കുന്നത്. ചരിഞ്ഞതിന് കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ഏതെങ്കിലും രീതിയിലുള്ള ആക്രമണങ്ങളേറ്റോ എന്നതിനുള്ള സൂചനകളൊന്നും വനംവകുപ്പിന് ലഭിച്ചിട്ടില്ല. ആന്തരികാവയവങ്ങൾ പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്.