വിതുര കല്ലാര്‍ നക്ഷത്ര വനത്തില്‍ കാട്ടാന ചരിഞ്ഞ നിലയില്‍. പുഴയുടെ നടുക്കാണ് ആനയുടെ  ജഡം കണ്ടത്. മൂന്ന് വയസ്സുള്ള കുട്ടിയാനയുടെ ജഡം മലവെള്ളപ്പാച്ചിലില്‍ ഒഴുകിവന്നതാണെന്നാണ് കരുതുന്നത്. ഈ ഭാഗത്ത് മീന്‍ പിടിക്കാനെത്തിയ കുട്ടികളാണ് ആനയുടെ ജഡം കണ്ടത്.