കൊല്ലം പനവേലില്‍ ആന വിരണ്ടോടി. എം.സി റോഡില്‍ ആയൂര്‍ കൊട്ടാരക്കര റൂട്ടില്‍ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. ക്ഷേത്രത്തില്‍ പൊങ്കാലയിടല്‍ ചടങ്ങിന് കൊണ്ടുവന്ന ആനയാണ് ഇടഞ്ഞത്. ഏതാണ്ട് ആറ് കിലോമീറ്റർ ആന റോട്ടിലൂടെ ഓടി. ചില ബോര്‍ഡുകള്‍ നശിപ്പിച്ചതൊഴിച്ചാൽ കാര്യമായ ആക്രമണങ്ങള്‍ ഉണ്ടായില്ല.