ഒറ്റയ്ക്കൊന്ന് സവാരിക്കിറങ്ങിയതായിരുന്നു ഗജവീരൻ.  എത്തിയത് സുന്ദരമായൊരു കാഴ്ചയ്ക്ക് മുന്നിൽ. വഴി തടഞ്ഞ് പീലിനീർത്തിയാടുന്ന ഒരു മയിൽ. മാനന്തവാടി-മൈസൂര്‍ പഴയ റോഡിലെ മഗ്ഗേയ്ക്ക് സമീപം കബനി കാട്ടിലായിരന്നു ഈ സുന്ദരമായ കാഴ്ച. നന്നായി തലയാട്ടി മയിലാട്ടം ആസ്വദിക്കുന്ന മട്ടിലാണ് ഗജവീരൻ മുന്നിൽ നിന്നത്. നൃത്തംവയ്ക്കുന്ന ആൺമയിലിന് സമീപം ഒരു പെൺമയിലുമുണ്ട്.