23 കോടി രൂപ ചെലവില്‍ നിര്‍മാണം നടത്തിയ റോഡിന്റെ നടുവില്‍ വൈദ്യുതി പോസ്റ്റ്. കൊല്ലം മണ്‍റോ തുരുത്തിലാണ് ഈ അബദ്ധം സംഭവിച്ചത്. വര്‍ഷങ്ങളായി പൊട്ടിപ്പൊളിഞ്ഞ് കിടന്നിരുന്ന റോഡ് വീതികൂട്ടാനുള്ള പണി തുടങ്ങിയപ്പോള്‍ മണ്‍റോ തുരുത്തുകാര്‍ ഏറെ ആശ്വസിച്ചിരുന്നു. എന്നാല്‍ റോഡ് പുതുക്കി പണിയേണ്ടിരുന്നില്ലെന്നാണ് ഇപ്പോള്‍ നാട്ടുകാരുടെ നിലപാട്. പാതയോരത്തുണ്ടായിരുന്ന വൈദ്യുതി പോസ്റ്റ് ആണ് നിര്‍മാണം പൂര്‍ത്തിയായപ്പോള്‍ റോഡിന് നടുക്കായത്.