ഇടുക്കി നെടുങ്കണ്ടത്ത് വിചിത്രമായ ഒരു റോഡ് പണി നടന്നു. റോഡ് വീതികൂട്ടി ബിഎംബിസി നിലവാരത്തിൽ ടാറ് ചെയ്തിട്ടുണ്ട്. വീതികൂട്ടിയപ്പോൾ റോഡിന്റെ ഒത്ത നടുക്കായ ഇലക്ട്രിക് പോസ്റ്റുകൾ എല്ലാം അവിടെ തന്നെ നിർത്തി. നെടുങ്കണ്ടം മൈലാടുംപാറ രാജക്കാട് റോഡിലാണ് പൊതുമരാമത്ത് കെഎസ്ഇബി ഉദ്യോഗസ്ഥരുടെ നവീന ടാറിങ്.